ad
Deshabhimani

print edition മറ്റത്തൂർ പഞ്ചായത്ത്‌; കൂറുമാറിയ കോൺഗ്രസുകാർക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നോട്ടീസ്‌ അയക്കും

Congress flag
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നോട്ടീസ്‌ അയക്കും. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച എട്ട് പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞയ്‌ക്കുശേഷം പാർടി അംഗത്വം രാജിവച്ചിരുന്നു. ഇതിനെതിരെ പഞ്ചായത്ത് അംഗങ്ങളായ കെ ആർ ഔസേഫും സി സി ബിജുവും നൽകിയ ഹർജികളിലാണ്‌ സർക്കാരിനും കൂറുമാറിയ പഞ്ചായത്തംഗങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവായത്‌.


ഹർജികളിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായി തെരഞ്ഞെടുക്കപ്പെട്ടവർ പാർടിഅംഗത്വം ഉപേക്ഷിച്ചതും തുടർ രാഷ്ട്രീയ പ്രവർത്തനങ്ങളും പഞ്ചായത്ത് ഭരണനേതൃത്വവുമായി ബന്ധപ്പെട്ട നിലപാടുകളും ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണെന്നും നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home