ad
Deshabhimani

വയോധികൻ കൃഷിയിടത്തിൽ മരിച്ചനിലയിൽ; ശരീരത്ത് പൊള്ളലേറ്റ പാടുകൾ

found died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 11:58 AM | 1 min read

കൊല്ലം : കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പി (84, റിട്ട. എയർഫോഴ്സ്) നെയാണ്‌ മാക്കുളത്തെ മരച്ചീനി കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്‌. ശനി പകൽ 11.45നാണ് സംഭവം.


സമീപ പുരയിടത്തിൽ ജോലിചെയ്തിരുന്ന തൊഴിലാളികളാണ്‌ ബേബി ഫിലിപ്പിനെ കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി. കുന്നിക്കോട്ടും ആവണീശ്വരത്തും സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: ഓമന. മക്കൾ: റിഗോ, റിൻഗിൾ, ഡിറ്റു. മരുമക്കൾ: ജ്യോതി റിഗോ, ബിപിൻ കുര്യാക്കോസ്, പരേതനായ ബിജു കൊച്ചുകുട്ടി. സംസ്കാരം പിന്നീട് കുന്നിക്കോട് ഓർത്തഡോക്സ് പള്ളിയിൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home