ad
Deshabhimani

ശക്തമായ കാറ്റിൽ വീട് തകർന്ന് വയോധികൻ മരിച്ചു

elderly man died
വെബ് ഡെസ്ക്

Published on Jul 26, 2025, 08:40 AM | 1 min read

കണ്ണൂർ : കണ്ണൂർ കോളയാട് പഞ്ചായത്തിലെ പെരുവ തെറ്റുമ്മലിലുണ്ടായ ശക്തമായ കാറ്റിൽ വീട് തകർന്ന് ഗൃഹനാഥൻ മരിച്ചു. എനിയാടാൻ വീട്ടിൽ എനിയാടാൻ ചന്ദ്രൻ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീട് തകർന്നാണ് അപകടം. കുത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home