ad
Deshabhimani

സ്നേഹത്തിന്റെ വെളിച്ചമേകി സാഹോദര്യത്തിന്റെ നിറവോടെ ഇന്ന് ചെറിയ പെരുന്നാൾ

Eid Kerala

അതിജീവനത്തിന്റെ പുതുജീവിതം പൂക്കുന്ന കൽപ്പറ്റ മുണ്ടക്കെെ ട‍ൗൺഷിപ്പിൽ നിന്നുള്ള ചിത്രം

വെബ് ഡെസ്ക്

Published on Mar 20, 2026, 06:38 AM | 1 min read

തിരുവനന്തപുരം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ. റംസാൻ 29 ദിവസം പൂർത്തിയാക്കിയാണ് കേരളത്തിലിന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെയാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാടൊരുങ്ങിയത്.


പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിൽ ആയിരങ്ങള്‍ പങ്കുചേരും. ഒരു മാസക്കാലത്തെ ആത്മീയ വ്രതശുദ്ധിയോടെ എത്തിച്ചേർന്ന ചെറിയ പെരുന്നാൾ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം ലോകത്തിനാകെ കൈമാറുന്നു. വിശപ്പറിയുന്നവന്റെ നോവും, വാക്കിനും പ്രവൃത്തിക്കും നൽകിയ ജാഗ്രതയും കൂടിച്ചേർന്ന് മനസ്സിനെ സ്ഫുടം ചെയ്തെടുത്തതിന്റെ ആത്മീയ സംഗമമാണ് ഈദുൽ ഫിത്വർ.


ലോകം യുദ്ധസമാനമായ കലുഷിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണ ചെറിയ പെരുന്നാൾ വന്നെത്തിയിരിക്കുന്നത്. ലോകത്താകെ യുദ്ധത്തിന്റെ കെടുതികളെ അതിജീവിക്കുന്നവരുടെ വേദനകളിൽ പങ്കുചേർന്നുകൊണ്ടാണ് ഇത്തവണത്തെ ഓരോ ഈദ് ഗാഹുകളും ഉണരുന്നത്. കരുതലിന്റെ ചേർത്തു നിർത്തലിന്റെ ഒത്തുചേരലിന്റെ സാ​ഹോദര്യത്തിന്റെ പുതുവെളിച്ചമേകാനും സ്നേഹവും കാരുണ്യവും കൊണ്ട് മുറിവേറ്റ ലോകത്തിന് മരുന്നാകാനും നമുക്കോരുരത്തർക്കും സാധിക്കട്ടെ. സമാധാനത്തിന്റെ പുതു പുലരിയിലേക്ക് ലോകം ഉണരണമെന്ന ഓർമ്മപ്പെടുത്തലു കൂടിയാണ് ഈ പെരുന്നാൾ.


നിലവിലെ സാഹചര്യത്തിൽ യുഎഇയിൽ ചെറിയ പെരുന്നാൾ നമസ്‌കാരം മസ്ജിദുകളിൽത്തന്നെ നിർവഹിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതിനാൽ തുറന്ന സ്ഥലങ്ങളിൽ ഈദ്ഗാഹുകളുണ്ടായിരിക്കില്ല. മുൻകൂട്ടി തീരുമാനിച്ചിരുന്ന ഈദ് ആഘോഷങ്ങളും യുഎഇയിൽ ഉപേക്ഷിച്ചു. ഒമാനടക്കം ഗൾഫിലെ എല്ലാ രാജ്യങ്ങളും കേരളത്തിനൊപ്പം വെള്ളിയാഴ്ച ഈദ് ആഘോഷിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home