ad
Deshabhimani

സമത്വത്തിന്റേയും സ്‌നേഹത്തിന്റേയും ചെറിയ പെരുന്നാൾ ആഘോഷിച്ചു

eid al fitr day kkd

ചെറിയപെരുന്നാൾ ദിവസം കോഴിക്കോട് കിണാശ്ശേരി പള്ളിയറയ്ക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിന് ശേഷം പരസ്പരം സ്നേഹവും നന്ദിയും അറിയിച്ച് പെരുന്നാൾ ആശംസകൾ നേരുന്നവർ (ഇടത്), കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ നിന്ന് (വലത്)

വെബ് ഡെസ്ക്

Published on Mar 20, 2026, 03:40 PM | 1 min read

തിരുവനന്തപുരം: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നാടെങ്ങും ചെറിയപെരുന്നാൾ ആഘോഷിച്ചു. ‌സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. പുതുവസ്‌ത്രങ്ങൾ അഞിഞ്ഞും ഹസ്‌തദാനം നൽകിയും പരസ്‌പരം ആശ്ലേഷിച്ചും മധുരം നൽകിയുമാണ്‌ പലരും ഈദ്‌ഗാഹിനെത്തിനെത്തിയത്‌.


കേരളത്തിൽ ഇത്തവണയും നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും പള്ളികളും ഈദ് ​ഗാഹ് സംഘടിപ്പിച്ചു. ചെറിയപെരുന്നാൾ ദിവസം കോഴിക്കോട് കിണാശ്ശേരി പള്ളിയറയ്ക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹ് വേറിട്ട അനുഭവമായി. പരസ്പരം സ്നേഹവും നന്ദിയും അറിയിച്ച് പെരുന്നാൾ ആശംസകൾ നേർന്നാണ് ഏവരും മടങ്ങിയത്.


ഗൾഫ് രാജ്യങ്ങളിലും വലിയ ആവേശത്തോടെയാണ് ചെറിയ പെരുന്നാൾ ആഘോഷം നടന്നത്. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കേരളത്തിനൊപ്പം വെള്ളിയാഴ്ചയാണ് ഈദ് ആഘോഷിച്ചത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് യുഎഇയിൽ പെരുന്നാൾ നമസ്കാരം മസ്ജിദുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. തുറന്ന സ്ഥലങ്ങളിലെ ഈദ്ഗാഹുകളും മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഔദ്യോഗിക ആഘോഷങ്ങളും യുഎഇ ഒഴിവാക്കി.


ലോകം യുദ്ധസമാനമായ കലുഷിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, മുറിവേറ്റവർക്ക് സാന്ത്വനമാകാനും സമാധാനത്തിന്റെ പുതുപുലരിയിലേക്ക് ലോകം ഉണരണമെന്നുമുള്ള വലിയ ഓർമ്മപ്പെടുത്തൽ കൂടിയായി ഇത്തവണത്തെ പെരുന്നാൾ മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home