ad
Deshabhimani

print edition ഇന്ന്‌ ബലി പെരുന്നാൾ

perunnal

ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്ന മസ്‌ജിദിന്‌ സമീപം 
ബലിപെരുന്നാള്‍ ദിനത്തിൽ നമസ്‌കരിക്കുന്ന പലസ്‌തീൻകാർ ഫോട്ടോ: എഎഫ്‌പി

വെബ് ഡെസ്ക്

Published on May 28, 2026, 12:00 AM | 1 min read

കോഴിക്കോട്‌/ മലപ്പുറം: ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാംമത വിശ്വാസികൾ വ്യാഴാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും. രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനയും നടക്കും. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കി.


നമസ്‌കാരത്തിന്‌ ശേഷം ബന്ധുക്കളെയും അയൽവീട്ടുകാരെയും സന്ദർശിക്കും. പള്ളികൾ, വീടുകൾ, കൂട്ടായ്‌മകൾ എന്നിവ വഴി ബലി ഇറച്ചി നൽകും. പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home