print edition ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കമായി

സംസ്ഥാന വിദ്യാഭ്യാസ ശില്പശാല തിരുവനന്തപുരത്ത് KSSP സംസ്ഥാന പ്രസിഡന്റ് ഡോ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. | Image Credit : Facebook / KSSP
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണശ്രമങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ വിദ്യാഭ്യാസ ക്യാമ്പയിൻ നടത്തും. വിവിധ അധ്യാപക, ഗവേഷണ, സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജനകീയ ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
സംസ്ഥാനവ്യാപക ക്യാമ്പയിന്റെ ഭാഗമായി 15-ന് കോഴിക്കോട്ട് സംസ്ഥാന അക്കാദമിക ശിൽപ്പശാല സംഘടിപ്പിക്കും. തുടർന്ന് 31 വരെ 14 ജില്ലകളിൽ ജില്ലാ ശിൽപ്പശാലകൾ, സെപ്തംബറിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദസദസ്സുകൾ എന്നിവ സംഘടിപ്പിക്കും.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി പത്മനാഭൻ അധ്യക്ഷനായി. പരിഷത്ത് പ്രസിദ്ധീകരിച്ച "ഉന്നതവിദ്യാഭ്യാസം: പരിഷ്കാരങ്ങളും പ്രതിരോധങ്ങളും' പുസ്തകം ഡോ. കെ എൻ ഗണേഷ് എകെജിസിആർടി ജനറൽ സെക്രട്ടറി ടി കെ ജി നായർക്ക് നൽകി പ്രകാശിപ്പിച്ചു.








0 comments