ഇടമലക്കുടിയിൽ യുഡിഎഫ് തകർന്നു; വൻ മാർജിനിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്

ഇടുക്കി: സംസ്ഥാനത്തെ ഏക പട്ടികവർഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ യുഡിഎഫിന് വൻ തിരിച്ചടി. 14ൽ ഒൻപത് വാർഡുകൾ നേടിയാണ് എൽഡിഎഫിന്റെ തിരിച്ചുവരവ്. നിലവിൽ ഭരണത്തിലിരുന്ന യുഡിഎഫിന് കേവലം 2 സീറ്റുകളിൽ മാത്രമേ ജയിക്കാനായുള്ളൂ. ബിജെപി മൂന്ന് സീറ്റുകൾ നേടി.
1,803 വോട്ടർമാരാണ് ഇടമലക്കുടിയിലുള്ളത്. 893 വനിതകളും 910 പുരുഷന്മാരും. 20 വനിതകളും 21 പുരുഷന്മാരുമടക്കം ആകെ 41 സ്ഥാനാർഥികളാണ് മത്സരിച്ചത്.
വാർഡ് പുനർനിർണയത്തിനുശേഷം രൂപീകരിച്ച കവക്കാട്ടുകുടി കൂടി ചേർത്ത് 14 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. മുഴുവൻ വാർഡുകളും പട്ടികവർഗ സംവരണമാണ്. മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡാണ് 2010 ൽ ഇടമലക്കുടി പഞ്ചായത്തായി രൂപീകരിച്ചത്.










0 comments