ad
Deshabhimani

യുഎൻഎ നേതാവ്‌ ജാസ്‌മിഷൻ ഷായുടെയും ഭാര്യയുടെയും സ്വത്ത്‌ ഇ ഡി കണ്ടുകെട്ടി

jasmine sha
വെബ് ഡെസ്ക്

Published on Mar 11, 2026, 07:25 PM | 1 min read

തിരുവനന്തപുരം : യുനൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷൻ (യുഎൻഎ) നേതാവ്‌ ജാസ്‌മിൻ ഷായുടെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ ഡി ) കണ്ടുകെട്ടി. ജാസ്‌മിൻ ഷായെ കൂടാതെ ഭാര്യ ഷബ്‌ന, മറ്റ്‌ ഭാരവാഹികൾ എന്നിവരുടെ 1.44 കോടിരൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്‌.


സാമ്പത്തിക തട്ടിപ്പിന്‌ നേരത്തെ ഇവർക്കെതിരെ ക്രൈംബാഞ്ചും കേസെടുത്തിരുന്നു. സ്വകാര്യ ആശുപത്രി നഴ്‌സുമാരെ വഞ്ചിച്ച്‌ കോടികൾ തട്ടിയെടുത്ത്‌ ഫ്‌ളാറ്റും പുതിയ ആഢംബര കാറും വാങ്ങിയെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇ ഡിയുടെ നടപടി.


യുഎൻഎയുടെ ചില ഭാരവാഹികൾ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച്‌ കേസെടുത്ത്‌ അന്വേഷിച്ചത്‌. മൂന്ന്‌ കോടിരൂപയുടെ തട്ടിപ്പ്‌ നടത്തിയെന്നായിരുന്നു പരാതി. 1.80 കോടിരൂപയുടെ തട്ടിപ്പ്‌ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്‌ ജാസ്‌മിൻ ഷാ, ഭാരവാഹികളായ ഷോബി ജോസഫ്‌, നിതിൻ മോഹൻ, പി ഡി ജിത്തു എന്നിവരെ അറസ്‌റ്റു ചെയ്‌തു. ഭാര്യ ഷബ്‌നയുടെ പേരിലാണ്‌ ഫ്‌ളാറ്റും കറും വാങ്ങിയത്‌. സ്വകാര്യ ആശുപത്രി വാങ്ങാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home