ad
Deshabhimani

print edition കോൺഗ്രസ്‌ തമ്മിലടി തീർക്കട്ടെ: ഇ പി ജയരാജൻ

E P Jayarajan
വെബ് ഡെസ്ക്

Published on Oct 30, 2025, 12:01 AM | 1 min read

കണ്ണൂർ: തമ്മിലടി തീരാത്ത കോൺഗ്രസാണ്‌ പലരെയും യുഡിഎഫിലേക്ക്‌ ക്ഷണിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. യുഡിഎഫ്‌ സംവിധാനംതന്നെ ദുർബലമാണ്‌. കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയ കോൺഗ്രസ്‌ നേതാക്കൾ തമ്മിലടിയായിരുന്നു. അവർ അത്‌ പരിഹരിക്കട്ടെ. പിഎം ശ്രീ പദ്ധതി സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങളും എൽഡിഎഫിലെ ഘടകകക്ഷികൾ ചർച്ചചെയ്‌ത്‌ പരിഹരിക്കുന്നുണ്ട്‌. കേരള ജനതയുടെ നന്മയ്‌ക്കുവേണ്ടിയിട്ടുള്ള പരിപാടികളാണ്‌ എൽഡിഎഫ്‌ നടപ്പാക്കുന്നത്‌. എൽഡിഎഫിൽ ഭിന്നതയുണ്ടെന്നുവരുത്താനുള്ള ശ്രമം പാഴാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home