print edition കേരളം അതിദാരിദ്ര്യമുക്തമാകുന്നത് ചിലർക്ക് സഹിക്കുന്നില്ല: ഇ പി ജയരാജൻ

കണ്ണൂർ
കേരളം അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുന്നത് ചിലർക്ക് സഹിക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കേരളം അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകരുതെന്നതാണ് നിയമസഭ ബഹിഷ്‌കരിച്ചതിലൂടെ പ്രതിപക്ഷം വ്യക്തമാക്കിയത്.
അത് അവരെ കൂടുതൽ പരിഹാസ്യമാക്കിയെന്നും കണ്ണൂരിൽ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് വെൽഫയർ ട്രസ്‌റ്റ് ഉദ്‌ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
ആരും ദാരിദ്ര്യത്താലും പട്ടിണിയാലും രോഗങ്ങളാലും കഷ്ടപ്പെടരുതെന്നാണ് നാം ആഗ്രഹിക്കുന്നത്. അതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ഇൗ ദിവസം ജനങ്ങളാകെ ആഹ്ലാദപ്രകടനം നടത്തിയും മധുരം വിതരണംചെയ്‌തും ആഘോഷിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.











0 comments