ad
Deshabhimani

print edition ഇ എൻ മോഹൻദാസിന്‌ വിട

EN MOHANDAS MAIN.jpg

ഇ എൻ മോഹൻദാസിന്‌ അന്ത്യാഞ്ജലി അർപ്പിക്കുന്നവർ

വെബ് ഡെസ്ക്

Published on Mar 12, 2026, 12:00 AM | 1 min read

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയും ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ പ്രഥമ മാനേജരുമായിരുന്ന ഇ എൻ മോഹൻദാസ്‌ (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇഎംഎസ്‌ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഹൃദയാഘാതത്തെതുടർന്ന്‌ ബുധൻ രാവിലെ 8.30നാണ്‌ അന്ത്യം. ട‍ൗൺഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന്‌ വൈദ്യപഠനത്തിന്‌ കൈമാറി.


1951 സെപ്‌തംബർ 15ന്‌ ഇന്ത്യനൂർ എടയാട്ട്‌ നെടുമ്പുറം പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ്‌ ജനനം. വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018ലും 2021ലും ജില്ലാ സെക്രട്ടറിയായി. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. റെയ്‌ഡ്‌കോ വൈസ്‌ ചെയർമാനായിരുന്നു.


മണ്ണഴി എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്നു. കോഡൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റായും പ്രവർത്തിച്ചു. ആര്യവൈദ്യശാലാ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക്‌ ഡയറക്‌ടറുമായിരുന്നു.


ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക, ചെമ്മങ്കടവ്‌ പിഎംഎസ്‌എഎം എച്ച്‌എസ്‌എസ്‌). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജിനിയർ). മരുമക്കൾ: ഡോ. പി പി ജയപ്രകാശൻ (അസി. പ്രൊഫസർ, ടിഎംജി ഗവ. കോളേജ്‌, തിരൂർ), ശ്രീജിഷ (ഐടി എൻജിനിയർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home