print edition തൃശൂരില്‍ ആർഎസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

അഖിൽ, അഭിലാഷ്
തൃശൂർ: നടത്തറയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു. ഡിവൈഎഫ്ഐ നടത്തറ പടിഞ്ഞാറ്റുമുറി യൂണിറ്റ് സെക്രട്ടറി തണ്ടേങ്ങാത്ത് ടി എസ് അഖിൽ (29), പ്രവർത്തകൻ ടി എസ് അഭിലാഷ് (34) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആർഎസ്എസ് പ്രവർത്തകരായ ആദർശ് (25), നന്ദകുമാർ (57), ആദിത്യൻ (23) എന്നിവർ ചേർന്നാണ് ഇവരെ ആക്രമിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വൈദ്യുതി മുടങ്ങുന്നതിനെതിരെ ഡിവൈഎഫ്ഐ പടിഞ്ഞാറ്റുമുറി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനുശേഷം അഖിലും അഭിലാഷും സമീപത്ത് നിൽക്കുന്നതിനിടെയാണ് വാഹനത്തിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ഇവർക്കുനേരെ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ അഭിലാഷിന്റെ കണ്ണിന് മുകളിലും കാലിലും പരിക്കേറ്റു. അഖിലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.









0 comments