print edition യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം, നിയമനടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്കെതിരെ മണ്ഡലം യുഡിഎഫ് കൺവീനർ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം അപലപനീയമാണെന്നും ഇർഷാദിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ. വനിതകളായ പൊതുപ്രവർത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെറികെട്ട സംസ്കാരമാണ് പുറത്തുവന്നതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
വനിതകളായ മുഴുവൻ പൊതുപ്രവർത്തകർക്കും എതിരെയുള്ള അധിക്ഷേപമാണ് യുഡിഎഫ് കൺവീനർ നടത്തിയത് . കായംകുളം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ വികസന രാഷ്ട്രീയവുമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഭ മണ്ഡലത്തിലാകെ പ്രചാരണവിഷയമാക്കുന്നത്. വിലകുറഞ്ഞ പരാമർശങ്ങൾ യുഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരമില്ലായ്മയെയാണ് കാണിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.










0 comments