ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് പിൻവാതിൽ നിയമനം; സീമാറ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം

സീമാറ്റ് ഡയറക്ടറുടെ ഓഫീസിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിൽ കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് അനധികൃത നിയമനം നൽകിയതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷെഫീറിന്റെ ഭാര്യയായ ഷാനിയെ നിയമിച്ചത്. തസ്തികയിലേക്ക് അപേക്ഷപോലും ക്ഷണിക്കാതെയായിരുന്നു നിയമനം.
തിരുവനന്തപുരത്തെ സീമാറ്റ് ഡയറക്ടറുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഡയറക്ടറെ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഷാനിയുടെ നിയമനം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
ബയോഡേറ്റ മാത്രം വാങ്ങിയാണ് ഷാനിയെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഇന്റർവ്യൂവോ റാങ്ക് ലിസ്റ്റോ ഉണ്ടായിരുന്നില്ല. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40,000 രൂപയാണ് ശമ്പളം. മുഖ്യമന്ത്രി വി ഡി സതീശന്റെ നേരിട്ടുള്ള ഇടപെടലിലാണ് നിയമനം നൽകിയത്.
ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോ ഡേറ്റ ലഭിക്കുകയായിരുന്നുവെന്നും തുടർന്നാണ് നിയമനം നൽകിയതെന്നുമാണ് സീമാറ്റ് അധികൃതരുടെ വിചിത്രമായ ന്യായീകരണം.









0 comments