ad
Deshabhimani

പുതിയ അധ്യയനവർഷത്തിൽ കുട്ടികൾക്ക് കരുതലായി ഡിവൈഎഫ്ഐ; പഠനോപകരണങ്ങൾ വിതരണം ചെയ്തു

DYFI
വെബ് ഡെസ്ക്

Published on May 29, 2026, 09:33 AM | 1 min read

എറണാകുളം: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വിദ്യാർത്ഥികൾക്ക് ആശ്വാസവും കരുതലുമായി ഡിവൈഎഫ്ഐ. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് പുതിയ അധ്യയനവർഷത്തേക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്താണ് ഡിവൈഎഫ്ഐ മാതൃകയാകുന്നത്.


എറണാകുളം പെരുമ്പാവൂരിലെ തുരുത്തിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ എൺപതിലധികം വിദ്യാർത്ഥികൾക്കാണ് പഠന സാമഗ്രികൾ എത്തിച്ചുനൽകിയത്.


പുതിയ ക്ലാസുകളിലേക്ക് കടക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു നിർവ്വഹിച്ചു.


വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്താനും കമ്പോളവൽക്കരണത്തിന്റെ കാലത്ത് സാധാരണക്കാരായ രക്ഷിതാക്കളുടെ ഭാരം ലഘൂകരിക്കാനും ഇത്തരം ജനകീയ ഇടപെടലുകളിലൂടെ ഡിവൈഎഫ്ഐക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ ഇത്തരം മാതൃകാ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.


വരും ദിവസങ്ങളിലും കൂടുതൽ വിപുലമായ ജനകീയ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home