ad
Deshabhimani

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 2820 വാട്‌സാപ് പരാതിയിൽ നടപടി

waste
വെബ് ഡെസ്ക്

Published on Mar 02, 2025, 01:09 AM | 1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടൽ, മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ സംബന്ധിച്ച് വാട്സാപ്പിൽ ലഭിച്ച 2820 പരാതിയിൽ നടപടി സ്വീകരിച്ചതായി ശുചിത്വമിഷൻ അറിയിച്ചു.


2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 1872 രൂപ പിഴചുമത്തി. 8.92 ലക്ഷം രൂപ ഇതുവരെ ഈടാക്കി. മാലിന്യം നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ ക ണ്ടെത്തുന്നതിനുള്ള വാട്‌സാപ് നമ്പർ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന്‌ 4818 പരാതി ലഭിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാക്കും.


ഇത്തരത്തിൽ 28,500 രൂപ പ്രഖ്യാപിച്ചു. 18,000 രൂപ വിതരണം ചെയ്‌തു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വ്യക്തികളെയോ വാഹന നമ്പറോ തിരിച്ചറിയാൻ കഴിയുംവിധം ഫോട്ടോ, വീഡിയോ എന്നിവ പകർത്തി 9446700 800 വാട്‌സാപ് നമ്പറിലേക്ക് അയക്കണമെന്ന് ശുചിത്വമിഷൻ ഡയറക്ടർ യു വി ജോസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home