ad
Deshabhimani

ആലപ്പുഴയിൽ വൻ മദ്യവേട്ട: 101 കുപ്പികളുമായി പ്രതി എക്സൈസിന്റെ പിടിയിൽ

excise alappuzha
വെബ് ഡെസ്ക്

Published on Oct 01, 2025, 06:13 PM | 1 min read

ആലപ്പുഴ: തിയതികളിൽ ബാറുകൾക്കും മദ്യ വിൽപനശാലകൾക്കും അവധിയായതിനാൽ അനധികൃതമായി മദ്യവിൽപന നടത്താൻ സൂക്ഷിച്ച 101 മദ്യക്കുപ്പികളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജിൽ തോട്ടപ്പള്ളി മുറിയിൽ പുതുവൽ വീട്ടിൽ ശിവജി (52) ആണ് പിടിയിലായത്.


ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളിയിൽ വെച്ച് പ്രതിയെ പിടികൂടിയത്. എക്സൈസിനെ കണ്ടതോടെ വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ശിവജിയെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇയാൾക്കെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിരുന്നു.


ഡ്രൈ ഡേ ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ അനധികൃതമായി മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് മ​ദ്യ വിൽപന നടത്തുന്നത്. മദ്യം അനധികൃതമായി വാങ്ങി കായലിൽ താഴ്ത്തിവെക്കുകയും ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വരെ ഈടാക്കി വിൽക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു.


എക്സൈസ് സംഘംത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, വി കെ മനോജ് കുമാർ, വി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി ജി സുർജിത്ത്, കെ എസ് ഷഫീക്ക്, കെ എച്ച് ഹരീഷ് കുമാർ, ജി ആർ ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി കെ ജയകുമാരി എന്നിവരും ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home