മദ്യലഹരിയിൽ 15 കാരൻ മകനെ തല്ലിച്ചതച്ച് പിതാവ്; അറസ്റ്റിൽ

എ ഐ പ്രതീകാത്മക ചിത്രം
ഇടുക്കി: മദ്യലഹരിയിൽ മകനെ മർദിച്ച പിതാവ് അറസ്റ്റിൽ. ഇടുക്കി ഉടമ്പന്നൂർ സ്വദേശി നജീബ് ആണ് യാതൊരു പ്രകാപനവുമില്ലാതെ മകനെ മർദിച്ച് അവശനാക്കിയത്. സംഭവത്തിൽ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് എത്തിയ നജീബ് മകനെ മർദിക്കുകയായിരുന്നു. അച്ഛൻ തന്നെ അടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചു. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മർദനത്തിൽ ചൈൽഡ് ലൈൻ അധികൃതരും ഇടപെട്ടു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.









0 comments