ad
Deshabhimani

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി സീരിയൽ നടൻ; നാട്ടുകാരുമായി വാക്കേറ്റം

sidharth prabhu drunk driving
വെബ് ഡെസ്ക്

Published on Dec 25, 2025, 11:22 AM | 1 min read

കോട്ടയം: മദ്യലഹരിയിൽ സീരിയല്‍ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു. ഉപ്പും മുളകും സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ലോട്ടറി വിൽപനക്കാരൻ കോട്ടയം നാട്ടകം സ്വദേശി കനകരാജിനാണ്‌ പരിക്കേറ്റത്‌.


ബുധൻ വൈകിട്ട് ഒൻപതിന് എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം. മറ്റൊരുവാഹനത്തില്‍ ഇടിച്ചശേഷം നിയന്ത്രണം തെറ്റി വഴിയരികില്‍ നില്‍ക്കുകയായിരുന്ന കനകരാജിനെ ഇടിക്കുകയായിരുന്നു. സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാരെ സിദ്ധാർഥ് അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന്‌ ചിങ്ങവനം പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home