Deshabhimani

print edition റെയിൽവേ വഴി ലഹരിക്കടത്ത് വ്യാപകം

railway drug bust ai image

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 17, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് റെയിൽവേവഴിയും ലഹരിക്കടത്ത് വ്യാപകമാകുന്നു. സുരക്ഷാ ജീവനക്കാരുടെ കുറവ് മുതലെടുത്ത് അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുകയാണ്. ദീർഘദൂര ട്രെയിനുകളിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തത് പരിശോധനയെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്. പല പ്രധാന സ്റ്റേഷനുകളിലും ലഗേജ് സ്കാനിങ് ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളില്ല.


ആർപിഎഫ് നടത്തിയ പരിശോധനകളിൽ, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽനിന്ന് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ (2026 ജനുവരിമുതൽ സെപ്‌തംബർവരെ) 54.98 കോടി രൂപയുടെ 943 കിലോഗ്രാം ലഹരിവസ്‌തുക്കളാണ് പിടിച്ചെടുത്തത്. വിവിധ സംഭവങ്ങളിൽ 108 കേസ്‌ രജിസ്റ്റർ ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവും കടത്തിയതിന് 31 കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ആകെ 7.66 ലക്ഷം രൂപയുടെ 750.15 കിലോ നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ്, എക്സൈസ് വകുപ്പ് എന്നിവരുമായി ഏകോപിപ്പിച്ചാണ് നടപടികൾ. സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഹെൽപ്‌ലൈൻ നമ്പറായ 139-ലോ വിവരമറിയിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home