ad
Deshabhimani

രാസലഹരിയുമായി ഫുഡ്വ്ലോഗറും സുഹൃത്തും പിടിയിൽ

adil vloger.jpg

മുഹമ്മദ് ഷാമിൽ, മുഹമ്മദ് ആദിൽ

വെബ് ഡെസ്ക്

Published on Mar 11, 2026, 07:52 PM | 1 min read

കൊച്ചി: രാസലഹരിയും കഞ്ചാവും കൈവശംവച്ചതിന്‌ ഫുഡ്‌വ്ലോഗറും സുഹൃത്തും പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ കുറുവ കൂട്ടിലങ്ങാടിക്കരയിൽ കോഴിക്കരുവാട്ടിൽ മുഹമ്മദ് ഷാമിൽ (20), ഫുഡ്‌വ്ലോഗറായ തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കളപ്പറമ്പിൽ മുഹമ്മദ് ആദിൽ (21) എന്നിവരെയാണ്‌ എക്സൈസ് അറസ്റ്റുചെയ്‌തത്‌.


ചിറ്റൂർഭാഗത്ത് പരിശോധനയ്ക്കിടെ ഇവരുടെ കൈയിൽനിന്ന്‌ 7.520 ഗ്രാം എംഡിഎംഎയും അഞ്ചുഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. ആദിൽ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുമാണ്‌. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വിപിൻദാസ്, അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി ജി അമൽദേവ്, ജിബിനാസ്, അഷ്‌കർ സാബു എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home