ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു.രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
വിദ്യാർഥിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്തിനെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികൾ.
18 വയസുള്ള വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുൾപ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. അഭിജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂർ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തുണ്ട്.










0 comments