ഫോൺ വിളിച്ച് ഡ്രൈവിങ്: ബസ് പൊലീസ് പിടിച്ചെടുത്തു

കുറ്റിപ്പുറം: മൊബൈൽ ഫോൺ വിളിച്ച് ബസോടിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു. കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ് രജിസ്റ്റർചെയ്ത് വാഹനം പൊലീസ് പിടിച്ചെടുത്തത്.
ഞായറാഴ്ച നിയന്ത്രണംവിട്ട സ്വകാര്യ ബസ് അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടൽമാറുംമുമ്പാണ് അതേ അപകട മേഖലയ്ക്കു സമീപം ഡ്രൈവർ ഒരു കൈയിൽ ഫോൺ പിടിച്ചും മറുകൈയിൽ സ്റ്റിയറിങ് നിയന്ത്രിച്ചും ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. നാട്ടുകാർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.









0 comments