ad
Deshabhimani

റെയിൽവേ ഗേറ്റുകളിലെ നിയമലംഘനം: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

railway gate

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 07, 2026, 03:50 PM | 1 min read

തിരുവനന്തപുരം: റെയിൽവേ ലെവൽ ക്രോസ്സുകളിൽ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ, പൂർണ്ണമായും അടച്ചുകഴിഞ്ഞോ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുകയറ്റുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം രീതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് അധികൃതർ കടക്കുന്നത്.


ഇതുസംബന്ധിച്ച് റെയിൽവേ നൽകുന്ന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്, പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും കേരള പൊലീസും കേസ് എടുക്കാറുണ്ടെങ്കിലും, മോട്ടോർ വാഹന വകുപ്പിന്റെ നേരിട്ടുള്ള ഇടപെടൽ കൂടി ഉണ്ടാകുന്നതോടെ ശിക്ഷാനടപടികൾ കൂടുതൽ കർക്കശമാകും.


റെയിൽവേ ക്രോസുകളിൽ നിർദ്ദേശങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി.


കേരളത്തിലെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്നതിനിടെ ബൈക്കുകളും കാറുകളും ഓടിച്ചുകയറ്റുന്നത് മൂലം ഗേറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. റെയിൽവേ ഗേറ്റ് താഴ്ന്നു തുടങ്ങുമ്പോൾ പെട്ടെന്ന് കടന്നുപോകാൻ ശ്രമിക്കുന്ന വാഹനങ്ങൾ ഗേറ്റിനിടയിൽ കുടുങ്ങുന്നത് ട്രെയിൻ ഗതാഗതത്തെയും യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home