ad
Deshabhimani

കേരളത്തിലേത് മികച്ച ആശുപത്രികള്‍, ഞങ്ങളും ചികിത്സയ്ക്കായി അവിടെ വരാറുണ്ടെന്ന് ഡ്രൈവർ; ഫിജിയിൽ നിന്നും സുജിത് ഭക്തന്റെ വീഡിയോ

Fiji

കേരളത്തിലെ മികച്ച ചികിത്സയെ കുറിച്ച് സുജിത് ഭക്തനോട് സംസാരിക്കുന്ന ഫിജിയിലെ ഡ്രൈവര്‍

വെബ് ഡെസ്ക്

Published on Mar 13, 2026, 09:58 AM | 1 min read

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് വ്ലോ​ഗർ സുജിത് ഭക്തൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ്. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിൽ നിന്നും സുജിത് ഭക്തൻ എടുത്ത വീഡിയോയിൽ കേരളത്തെ കുറിച്ചും കേരളത്തിലെ മികച്ച ആരോ​ഗ്യരം​ഗത്തെ കുറിച്ചുമാണ് പറയുന്നത്. ടാക്സിയോടിക്കുന്ന ഡ്രൈവറോട് താൻ കേരളത്തിൽ നിന്നാണ് എന്ന് പറയുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന സന്തോഷവും തുടർന്ന് നൽകുന്ന മറുപടയുമായി വീഡിയോയിലുള്ളത്.


ഡ്രൈവർ, സുജിത് ഭക്തനോട് എവിടെ നിന്നുമാണ് വരുന്നത് എന്ന് ചോദിച്ചപ്പോൾ കേരളം എന്ന് മറുപടി നൽകി. തുടർന്ന് ഉടൻ തന്നെ ഡ്രൈവർ, കേരളത്തിൽ വളരെ മികച്ച ആശുപത്രികളുണ്ടല്ലോ എന്നും മികച്ച ചികിത്സയാണല്ലോ അവിടെനിന്നും ലഭിക്കുന്നത് എന്നും പറയുന്നു. ഫിജിയിൽ നിന്നുള്ളവർ വരെ കേരളത്തിൽ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.


കേരളത്തിലെ ആശുപത്രികളും ഡോക്ടർമാരും ചികിത്സയും വളരെ മികച്ചതാണ് എന്നാണ് സുജിത് ഭക്തൻ അദ്ദേഹത്തിന് നൽകുന്ന മറുപടി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി ആളുകൾ കേരളത്തിലേക്ക് വരാറുണ്ടെന്നും സുജിത് ഭക്തൻ പറയുന്നത് വീഡിയോയിൽ കാണാം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home