ad
Deshabhimani

വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോർക്ക പരിശീലനം

 Migration.jpg
വെബ് ഡെസ്ക്

Published on Feb 08, 2026, 04:55 PM | 1 min read

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിന് പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ഫെബ്രുവരി 13ന് തിരുവനന്തപുരത്ത്. രജിസ്ട്രേഡ് നഴ്സുമാർക്കും മറ്റ് സ്കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുളളവർ നോർക്ക റൂട്ട്സ് വെബ്‌സൈറ്റിൽ (www.norkaroots.kerala.gov.in) രജിസ്റ്റർ ചെയ്യണം.


അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി ഉദ്യോഗാർത്ഥികളെ ബോധവൽരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.


വിദേശത്തെ തൊഴിൽ സാധ്യതകൾ, സി വി തയ്യാറാക്കൽ, ഇന്റർവ്യൂ പരിശീലനം ഉൾപ്പെടുന്ന കരിയർ ഗൈഡൻസ്, സുരക്ഷിത കുടിയേറ്റത്തിനായി നിയമപരമായ കുടിയേറ്റ രീതികൾ, തൊഴിൽ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ വിവരങ്ങൾ, വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനായി ആവശ്യമായ രേഖകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ, വിവിധ രാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, അവിടത്തെ തൊഴിൽ നിയമങ്ങൾ, അക്കാദമിക് യോഗ്യതകൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ബാങ്കിംഗ് ഇടപാടുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പരിശീലനം. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home