print edition ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യം : ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം
ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദാരിദ്ര്യനിർമാർജനമാണ് പ്രധാന ലക്ഷ്യമെന്ന് ഡോ. ടി എം തോമസ് ഐസക്. "പ്രാദേശിക സർക്കാരുകൾ' വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കി. ഏറ്റവും പ്രധാനം അതിദാരിദ്ര നിർമാർജനമാണ്. പ്രളയവും കോവിഡും പോലുള്ള വലിയ ദുരിതങ്ങളെ നമ്മൾ അതിജീവിച്ചു. പശ്‌ചാത്തല വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇൗ നേട്ടങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും പ്രാദേശിക സാമ്പത്തിക വികസനത്തിലെ ദൗർബല്യം നിലനിൽക്കുന്നു. കാർഷിക മേഖലയിൽ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരെ പൂർണമായും മുൻനിരയിലേക്ക് എത്തിക്കണം. ജനങ്ങളുടെ സാമൂഹ്യക്ഷേമ ഉന്നമനത്തിന് പൊതുജന ഇടപെടലും പൊതുകൂട്ടായ്‌മയും തദ്ദേശ സ്ഥാപന ഇടപെടലും അനിവാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
വി ശിവദാസൻ എംപി അധ്യക്ഷനായി. പ്രാദേശിക വികസന സങ്കൽപ്പം പൂർണമാകാൻ പുതിയ ആലോചനകൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ജോയി ഇളമൺ വിഷയാവതരണം നടത്തി. ജോ. ജോസ് ചാത്തുക്കുളം, ഡോ. പി കെ ഗോപൻ, അഡ്വ. സിന്ധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മദൻ മോഹൻ കൺവീനറായി.










0 comments