Deshabhimani

print edition അവസാന പുരസ്കാരം 2 ദിവസംമുമ്പ്

mp parameshwaran last award

എം പിയും കുടുംബവും... തൃശൂർ സാഹിത്യ അക്കാദമിയിൽ ഞായറാഴ്ച 
എം പി പരമേശ്വരന്‌ നവമലയാളി സാംസ്കാരിക പുരസ്കാരം നൽകുന്ന പരിപാടിയിൽ അദ്ദേഹത്തിന്‌ പോകാൻ കഴിഞ്ഞില്ല. പുരസ്‌കാരം ഏറ്റുവാങ്ങിയ അനുജൻ എം പി കൃഷ്ണൻ അത്‌ വീട്ടിലെത്തി 
എം പിക്ക്‌ സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 12, 2026, 12:45 AM | 1 min read

തൃശൂർ: ശാസ്ത്രപ്രചാരണം, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം, സാക്ഷരതാ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളാണ് ഡോ. എം പി പരമേശ്വരനെ തേടിയെത്തിയത്. മരിക്കുന്നതിന് രണ്ട് ദിവസം മുന്പാണ്‌ നവമലയാളി ഓൺലൈൻ കൂട്ടായ്‌മയുടെ നവമലയാളി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്‌.


1962ൽ ‘സ്ഥാനീയങ്ങളും തേജോദ്ഗിരണങ്ങളും’ എന്ന കൃതിക്ക് ശാസ്ത്രസാഹിത്യത്തിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം ലഭിച്ചു. 1964ൽ ‘നക്ഷത്രങ്ങളുടെ നാട്ടിൽ ’ എന്ന പുസ്തകം കേന്ദ്രസർക്കാരിന്റെ സാംസ്കാരിക സാഹിത്യ പുരസ്കാരം നേടി. 1982ൽ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ‘പിരമിഡിന്റെ നാട്ടിൽ’ എന്ന കൃതിക്ക് ലഭിച്ചു. ശാസ്ത്രപ്രചാരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എൻസിഇആർടിയുടെ പുരസ്കാരം 1989ൽ ലഭിച്ചു. 1997ൽ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിന്റെ ദേശീയ പുരസ്കാരം നേടി. 2008ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്കാരം ‘ജീവരേഖ’യ്ക്ക് ലഭിച്ചു.


2011ൽ ഇന്ത്യൻ അഡൾട്ട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നെഹ്റു സാക്ഷരതാ പുരസ്കാരം ലഭിച്ചു. യോഗക്ഷേമസഭയുടെ തൃശൂർ ഉപസമിതിയുടെ രണ്ടാമത് എം സി നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2019ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2020ൽ ‘കാലഹരണമില്ലാത്ത സ്വപ്നങ്ങൾ’ എന്ന കൃതിക്ക് ചെറുകാട് പുരസ്കാരവും ലഭിച്ചു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ 2022ൽ ഏർപ്പെടുത്തിയ കേരളശ്രീ പുരസ്‌കാരം ആദ്യം ലഭിച്ചത്‌ എംപി പരമേശ്വരനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home