Deshabhimani

print edition ശാസ്ത്രം സമൂഹത്തിലേക്ക്

mp parameshwaran image
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

തൃശൂര്‍ : ശാസ്ത്രത്തെ സാധാരണ മനുഷ്യരിലേക്കെത്തിക്കാനും അറിവിനെ സാമൂഹിക മാറ്റത്തിനുള്ള ആയുധമാക്കാനും നടത്തിയ ദീർഘകാല ഇടപെടലുകളുടെ രേഖകളാണ് ഡോ. എം പി പരമേശ്വരന്റെ പുസ്തകങ്ങള്‍. ശാസ്ത്രം, സമൂഹം, പരിസ്ഥിതി, ഊർജം, വികസനം, ജനാധിപത്യം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ സഞ്ചരിക്കുന്നു. ശാസ്ത്രം മനുഷ്യജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തുറന്നുകാട്ടുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതോളം പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്‌. മറ്റ്‌ പ്രമുഖ പണ്ഡിതരുമായി ചേർന്ന്‌ പതിനഞ്ചിൽപ്പരം പുസ്‌തകങ്ങളും രചിച്ചു. കൂടാതെ അമേരിക്കൻ ചരിത്രകാരൻ ഹോവാർഡ്‌ സിൻ എഴുതിയ ‘അമേരിക്കയുടെ ജനകീയ ചരിത്രം(മൂന്ന്‌ വാള്യം) അടക്കം നിരവധി കൃതികൾ പരിഭാഷപ്പെടുത്തി. നവതി കഴിഞ്ഞാണ്‌ 10 പുസ്‌തകങ്ങൾ പുറത്തിറക്കിയത്‌.


​പ്രധാന കൃതികൾ: പ്രകൃതി സമൂഹം ശാസ്ത്രം, തലതിരിഞ്ഞ ഭൗതികം (രണ്ട് ഭാഗങ്ങൾ), സിന്ധുവിന്റെ കഥ, അനന്തതകളുടെ നാല്‍ക്കവലയില്‍, സ്ത്രീകളും സാമൂഹ്യമാറ്റവും, ഇന്ത്യൻ ആണവ പരിപാടി — സംക്ഷിപ്ത ചരിത്രം, പുതിയ ലോകം പുതിയൊരു ഇന്ത്യ, ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ, പ്രപഞ്ചരേഖ, ജീവരേഖ, അമേരിക്കയുടെ അശ്വമേധം, ജനകീയ ശാസ്ത്രപ്രസ്ഥാനം‌, വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ (1958 മുതൽ 1993 വരെ), യൂഗോ ഷാവേസ് — ഒരു രാഷ്ട്രീയ ജീവചരിത്രം, കാലഹരണമില്ലാത്ത സ്വപ്നങ്ങൾ (ആത്മകഥ), വിശ്വരേഖ, മാർക്സിനെ വീണ്ടും വായിക്കുമ്പോൾ, നക്ഷത്രങ്ങളുടെ നാട്ടിൽ, വൈരുധ്യാത്മക ഭൗതികവാദം, മാർക്സിയൻ ജഞാന സിദ്ധാന്തം തൊഴിലാളികളും ശാസ്ത്രബോധവും, ഒന്നും പറ്റാത്ത പെൺകുട്ടി, സോഷ്യലിസമോ കാടത്തമോ, ചൈനയും സോഷ്യലിസവും, നാലാം ലോകം — സ്വപ്നവും യാഥാർഥ്യവും, സയൻസ് ഫോർ സോഷ്യൽ റവല്യൂഷൻ — എ റീഡർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home