ad
Deshabhimani

സാഹിത്യോത്സവം രാവിലെ 9 മുതൽ

print edition ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി 
സാഹിത്യ പുരസ്‌കാരസമർപ്പണം ഇന്ന്‌

deshabhimani award Dr. M Leelavathi
വെബ് ഡെസ്ക്

Published on Oct 28, 2025, 02:57 AM | 1 min read


​​കൊച്ചി

ഭാഷയ്‌ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകൾ നൽകി മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ദീപ്‌തസാന്നിധ്യമായ ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച സമ്മാനിക്കും. കളമശേരി കുസാറ്റ്‌ സെമിനാർ ഹാളിൽ പകൽ 11നാണ്‌ ചടങ്ങ്‌. മൂന്നുലക്ഷം രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്‌ത ഫലകവുമാണ്‌ സമ്മാനിക്കുന്നത്‌.


ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനാകും. മന്ത്രി പി രാജീവ്‌ മുഖ്യപ്രഭാഷണം നടത്തും. എം മുകുന്ദൻ മുഖ്യാതിഥിയാകും. റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സംഘാടകസമിതി ചെയർമാൻ എസ്‌ സതീഷ്‌ എന്നിവർ സംസാരിക്കും. എം ടി വാസുദേവൻനായർ, ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്‌ണൻ, എം മുകുന്ദൻ, പ്രൊഫ. എം കെ സാനു എന്നിവരാണ്‌ മുന്പ്‌ പുരസ്‌കാരത്തിന്‌ അർഹരായത്‌.


ഡോ. എം ലീലാവതിയുടെ സാഹിത്യ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്ന സാഹിത്യോത്സവം കുസാറ്റ്‌ ഓഡിറ്റോറിയത്തിലെ രണ്ട്‌ വേദികളിലായി രാവിലെ ഒന്പതിന്‌ നടക്കും. എം മുകുന്ദൻ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home