ad
Deshabhimani

ആയിരത്തോളം കോഴികളെ തെരുവുനായകൾ കടിച്ച് കൊന്നു

hen
വെബ് ഡെസ്ക്

Published on Oct 05, 2025, 09:09 PM | 1 min read

കോവളം: കാഞ്ഞിരംകുളത്ത് തെരുവുനായകൾ ആയിരത്തോളം കോഴികളെ കടിച്ചുകൊന്നു. കാഞ്ഞിരംകുളം കഴിവൂർ വേങ്ങനിന്ന ആർഎസ് ഭവനിൽ സുനജകുമാരി, രാജു എന്നിവരുടെ ഉടമസ്ഥതയിലെ ഐശ്വര്യ പൗൾട്രി ഫാമിലാണ്‌ സംഭവം. ഞായർ രാവിലെ അഞ്ചോടെയാണ്‌ നാല്‌ തെരുവുനായ്ക്കൾ ചേർന്ന് കോഴികളെ കടിച്ച് കൊന്നത്. ഇരുമ്പ് നെറ്റിൽ തീർത്ത ഫാമിന്റെ വേലികടിച്ച് പൊട്ടിച്ചാണ്‌ നായകൾ അകത്ത് കടന്നത്‌. 27 ദിവസം പ്രായമുള്ള ഇറച്ചി കോഴികളെയാണ്‌ കൊന്നത്‌.

രാവിലെ ആറോടെ കോഴികൾക്ക് തീറ്റ നൽകാൻ ഫാമിൽ എത്തിയ രാജുവാണ് സംഭവം കണ്ടത്. രാജുവിനെ കണ്ടതോടെ പട്ടികൾ കടിക്കാനായി ഓടിയടുത്തെങ്കിലും തടികഷണം എടുത്ത് വിരട്ടി ഓടിക്കുകയായിരുന്നു. ദീപാവലി ആഘോഷം ലക്ഷ്യമാക്കി തമിഴ്നാട്ടിൽനിന്ന്‌ ഒരു ദിവസം പ്രായമായ 1200 കോഴികളെയാണ് ഫാമിലെത്തിച്ചിരുന്നത്.

മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നും 15 വർഷമായി നടത്തിവരുന്ന ഫാമിൽ ആദ്യമായാണ് നായ്കളുടെ ആക്രമണം ഉണ്ടാകുന്നതെന്നും രാജു പറഞ്ഞു. കാഞ്ഞിരംകുളം വെറ്റിനറി ആശുപത്രിയിലെ ഉദ്യേഗസ്ഥർ മേൽനടപടി സ്വീകരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home