Deshabhimani

print edition എംഡിഎംഎയുമായി 2 ഡോക്ടർമാർ അറസ്റ്റിൽ

doctors

ഇർഷാദ്, സിദ്ധാർഥ്‌

വെബ് ഡെസ്ക്

Published on Oct 01, 2026, 01:25 AM | 1 min read

മട്ടന്നൂർ : എംഡിഎംഎയുമായി മട്ടന്നൂരിൽ രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. എച്ച് എ ഇർഷാദ്(33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ ഡോ. സി പി സിദ്ധാർഥ്‌ (31) എന്നിവരാണ് അറസ്‌റ്റിലായത്. ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മട്ടന്നൂരിലെ സ്കൈ പാലസ് ബാറിന്റെ റൂമിലും വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.


ഒരാൾ ബംഗളുരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി ജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണ് . ബംഗളൂരുവിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ചോദ്യംചെയ്യലിൽ ഇരുവരും മൊഴി നൽകിയെന്ന്‌ എക്സൈസ് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home