ad
Deshabhimani

'ലക്ഷ്യ'യിലൂടെ ലക്ഷ്യം കണ്ട് ദിവ്യ; 166ാം റാങ്കിന്റെ തിളക്കത്തിൽ സിവിൽ സർവീസിലേക്ക്

DIVYA S
വെബ് ഡെസ്ക്

Published on Mar 06, 2026, 07:58 PM | 1 min read

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ പട്ടികജാതി വികസന വകുപ്പിൻ്റെ ലക്ഷ്യ സ്കോളർഷിപ്പോടെ പഠിച്ച എസ് ദിവ്യയ്ക്ക് 166-ാം റാങ്ക്. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കോക്കാട് വീട്ടിൽ സുരേന്ദ്ര ബാബു - പ്രസന്ന വി പി ദമ്പതികളുടെ മകളാണ്. സിവിൽ സർവീസ് പരീക്ഷയിൽ ഉജ്വല വിജയം നേടിയ ദിവ്യയ്ക്ക് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു അഭിനന്ദനം അറിയിച്ചു.



പരീക്ഷാ ഫലം പട്ടികജാതി വികസന വകുപ്പിനും സംസ്ഥാന സർക്കാരിനും വലിയ സന്തോഷം നൽകുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളിലൂടെ പട്ടിക വിഭാഗം ജനതയെ ഉന്നതിയിലെത്തിക്കാൻ സർക്കാർ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണിത്. കൂടുതൽ പട്ടിക വിഭാഗം കുട്ടികൾ സിവിൽ സർവീസിലെത്താൻ ഈ വിജയം പ്രചോദനമാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ട്യൂഷൻ ഫീസും പുസ്തക കിറ്റ് അലവൻസും പരീക്ഷാ ഫീസും ഉൾപ്പെടെയുള്ള ലക്ഷ്യ സ്കോളർഷിപ്പ് ഓരോ വർഷവും 60 വിദ്യാർഥികൾക്കാണ് വകുപ്പ് നൽകിവരുന്നത്. കഴിഞ്ഞ വർഷം ലക്ഷ്യ സ്കോളർഷിപ്പിൽ പഠിച്ച തിരുവനന്തപുരം സ്വദേശി ജി കിരണും സിവിൽ സർവീസ് നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home