Deshabhimani

മരുന്നുകിട്ടാതെ നെട്ടോട്ടം

print edition വിതരണകേന്ദ്രങ്ങൾക്ക്‌ സ്ഥിരം എംഡിയില്ല

kmcl 1
avatar
അഖില ബാലകൃഷ്ണൻ

Published on Oct 03, 2026, 01:31 AM | 1 min read

തിരുവനന്തപുരം : മരുന്നുക്ഷാമം രൂക്ഷമാകുമ്പോഴും മൂന്ന്‌ പൊതുമേഖല മരുന്നു നിർമാണ-, വിതരണ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ചുമതലക്കാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡ്‌(കെഎംഎസ്‌സിഎൽ), ഹോമിയോ മരുന്നുനിർമാണ സ്ഥാപനമായ ഹോംകോ, ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമായ ഔഷധി എന്നിവയിലാണ്‌ സർക്കാർ സ്ഥിരം എംഡിയെ നിയമിക്കാത്തത്‌. അലോപ്പതിക്കു പുറമെ ഹോമിയോ, ആയുർവേദ മരുന്നുകളുടെ വിതരണവും പ്രതിസന്ധിയിലാണ്‌.


സർക്കാർ ഹോമിയോ ആശുപത്രികളിലേക്ക്‌ മരുന്നെത്തിക്കുന്ന ഹോംകോയിൽ മുൻ എംഡി ഡോ. ആർ ശോഭചന്ദ്രനെ കാലാവധി പൂർത്തിയാകുംമുന്പേ ആഗസ്ത്‌ 19ന് യുഡിഎഫ്‌ സർക്കാർ മാറ്റി. ഒന്നര മാസത്തിനിടെ നാലുപേർക്കാണ് ചുമതല നൽകിയത്. ഹോമിയോ ഡയറക്ടർ ഡോ. എം പി ബീന ചുമതല ഏറ്റെടുക്കാൻ തയ്യാറായില്ല. പിന്നീട്‌ നിയമിച്ച ഹരിപ്പാട് ഗവ. ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ മൂന്നുദിവസത്തിനകം അവധിയിൽ പ്രവേശിച്ചു. അതിനുശേഷം ചുമതലയേറ്റ ചേർത്തല താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ടിനെയും മാറ്റി.


നിലവിൽ, കോട്ടയം ഹോമിയോ ഡിഎച്ച്ഒയ്‌ക്കാണ് ചുമതല. സർവീസിലുള്ള ഹോമിയോ ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന ചട്ടം ലംഘിച്ച് പുറത്തുനിന്ന്‌ നിയമിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഔഷധിയിൽ ഡോ. ടി കെ ഹൃദീകിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച്‌ ഫിനാൻഷ്യൽ കൺട്രോളറായ പി എം ലതാകുമാരിക്കാണ്‌ ചുമതല നൽകിയത്‌. താൽക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നയപരമായ തീരുമാനമെടുക്കാൻ സാധിക്കാത്തത് മരുന്നുവിതരണത്തെ ബാധിച്ചിട്ടുണ്ട്‌. കെഎംഎസ്‌സിഎൽ എംഡി സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയാണ്‌. ഒടുവിൽ നിയമിച്ച എച്ച്‌ ദിനേശനും ചുമതലയേറ്റില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home