ad
Deshabhimani

കോടികളുടെ അനധികൃത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമീഷണർ കോൺ​ഗ്രസ് സംഘടനാ നേതാവ്

 GST Joint Commissioner congress.jpg
വെബ് ഡെസ്ക്

Published on Sep 27, 2026, 06:55 PM | 1 min read

കൊച്ചി: ജിഎസ്ടി തലപ്പത്തിരുന്ന് അനധികൃത സ്വത്ത് സമ്പാദിച്ചതിന് പിടിയിലായ പ്രജനീ രാജൻ കോൺ​ഗ്രസ് സംഘടനയുടെ പ്രമുഖ നേതാവ്. സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമീഷണറായ പ്രജനീ രാജൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ സുപ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും എറണാകുളം വിജിലൻസ് സ്പെഷൽ സെൽ പിടിച്ചെടുത്തിരുന്നു.


നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ അന്തിമ നടപടി നിർദേശിക്കേണ്ട പ്രധാന ചുമതലക്കാരിയാണ് പ്രജനീ രാജൻ. വൻകിട നികുതി വെട്ടിപ്പുകാരിൽനിന്ന് കൈക്കൂലി വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഇവർക്കെതിരെ അന്വേഷണം ഉണ്ടായത്. ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചില കേസുകളിൽ നിരപരാധികളെ പെടുത്തുന്നതിനും ഇവരുടെ സ്വാധീനം ഉപയോ​ഗിച്ചതായി പരാതിയുണ്ട്.


യുഡിഎഫ് സർക്കാർ ജിഎസ്ടിയെ ഉപയോ​ഗിച്ച് പല പ്രമുഖർക്കുമെതിരെ പരാതികൾ കെട്ടിചമയ്ക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഒരടിസ്ഥാനവും ഇല്ലാത്ത ജിഎസ്ടി ആരോപണങ്ങൾ ഉയർത്തി മാധ്യമസ്ഥാപനത്തെ പോലും പൂട്ടിക്കാൻ ശ്രമം നടത്തുമ്പോഴാണ് കോൺ​ഗ്രസ് നേതാവായ ഉന്നത ഉദ്യോ​ഗസ്ഥയ്ക്ക് പിടിവീഴുന്നത്. ഇത്തരം ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിച്ചാണ് ജിഎസ്ടിയുടെ പേരിൽ യുഡിഎഫ് സർക്കാർ വേട്ടയാടൽ നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home