ad
Deshabhimani

സംവിധായകൻ രഞ്ജിത്ത് കസ്റ്റഡിയിൽ

Ranjith
വെബ് ഡെസ്ക്

Published on Mar 31, 2026, 10:36 PM | 1 min read

കൊച്ചി : യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി 10.15ഓടെ ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് സമീപം മുട്ടത്തുവച്ചാണ് കസ്റ്റഡിയിലെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ രഞ്ജിത്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നടി ഡിജിപിക്കും എറണാകുളം സെൻട്രൽ പൊലീസിലുമാണ് പരാതിനൽകിയത്.


പ്രാഥമികാന്വേഷണത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ റേഞ്ച് ഐജി നിർദേശിക്കുകയായിരുന്നു. പരാതി ഇടുക്കി എസ്‌പിക്ക് കൈമാറുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേസില്‍ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home