ad
Deshabhimani

print edition ഭരതന്‍ പുരസ്കാരം ചിദംബരത്തിന്

സംവിധായകൻ ചിദംബരം
വെബ് ഡെസ്ക്

Published on Jul 22, 2026, 12:10 AM | 1 min read

തൃശൂർ: സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ഥം ഭരതൻ സ്മൃതി വേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് സംവിധായകന്‍ ചിദംബരം അര്‍ഹനായി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ കല്യാണ്‍ ഭരത് മുദ്രയും ശില്‍പ്പവുമാണ് അവാര്‍ഡ്. കെപിഎസി ലളിത സ്‌മാരക പുരസ്കാരത്തിന് നടി ഫര്‍സാന പാലത്തിങ്കലും പി ജയചന്ദ്രൻ സ്‌മാരക പുരസ്കാരത്തിന് സംഗീത സംവിധായകന്‍ ഔസേപ്പച്ചനും അര്‍ഹരായി.


30ന് വൈകിട്ട് അഞ്ചിന് റീജണല്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍, കലാമണ്ഡലം ഗോപി, ടി എസ് കല്യാണ രാമന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം നല്‍കും. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാനെ ചടങ്ങില്‍ ആദരിക്കും. മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ്‌ അക്കാദമിക്ക് പ്രൈഡ് ഓഫ് തൃശൂര്‍ ബഹുമതി നല്‍കും. എസ് ജാനകിയുടെ സ്മരണാഞ്ജലിയായി ഗാനസന്ധ്യയും അരങ്ങേറും. എം പി സുരേന്ദ്രന്‍, സി വേണുഗോപാല്‍, അനില്‍ സി മേനോന്‍, ആനന്ദ്, ടി ആര്‍ രഞ്ജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home