ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ 24 മണിക്കൂർ ഹാക്കത്തോൺ

തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള 24 മണിക്കൂർ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. “AI for Social Good” എന്ന പ്രമേയത്തിൽ “Hack. Heal. Help.” എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മംഗലാപുരത്തെ ടെക്നോപാർക്ക് ഫേസ് 4-ൽ സ്ഥിതി ചെയ്യുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ 2026 ഫെബ്രുവരി 21-നാണ് മത്സരം നടക്കുക.
പരമാവധി മൂന്ന് അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഹാക്കത്തോണിലേക്കുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. താൽപ്പര്യമുള്ളവർ 2026 ഫെബ്രുവരി 15-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയിലൂടെ സാമൂഹിക മാറ്റങ്ങൾ ലക്ഷ്യമിടുന്ന യുവപ്രതിഭകൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഔദ്യോഗിക പോസ്റ്ററിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്.











0 comments