ad
Deshabhimani

print edition പാലിയേക്കരയിൽ ഡിജിറ്റൽ പേമെന്റ്‌ നടപ്പായില്ല

Paliyekkara
വെബ് ഡെസ്ക്

Published on Apr 13, 2026, 12:01 AM | 1 min read

പാലിയേക്കര : ടോൾപ്ലാസയിൽ ഡിജിറ്റൽ പേമെന്റ്‌ വഴിയുള്ള ടോൾ പിരിവ് നടപ്പായില്ല. രാജ്യത്തെ ടോൾപ്ലാസകളിൽ ഏപ്രിൽ 10 മുതൽ ഡിജിറ്റൽ പേമെന്റ്‌ വഴി മാത്രമേ ടോൾപിരിവ് നടത്തൂവെന്ന്‌ ദേശീയപാത അതോറിറ്റിയുടെ നിർദേശമുണ്ട്‌.


ബിഒടി സംവിധാനത്തിൽ പ്രവർത്തിക്കുന്ന പന്നിയങ്കര ടോൾപ്ലാസയിൽ നേരത്തേ യുപിഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതിയിലാണ് ടോൾ പിരിക്കുന്നത്. വാഹനയാത്രക്കാരിൽ വലിയ ശതമാനം ഇപ്പോഴും ഓൺലൈൻ പേമെന്റ്‌ സംവിധാനം ഉപയോഗിക്കാത്തവരുണ്ട് എന്നതാണ് പുതിയ നിർദേശം നടപ്പാക്കാത്തതിന് ടോൾപ്ലാസ അധികൃതർ പറയുന്ന ന്യായം. യുപിഐ ഇല്ലാത്ത സാഹചര്യത്തിൽ ഇ- ചലാൻ വഴി തുക ഈടാക്കണം എന്നാണ് എൻഎച്ച്എഐ പറയുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ടോൾപ്ലാസ അധികൃതർ പറയുന്നു.


ടോൾപ്ലാസകളിൽ പണം നൽകാനായി വാഹനങ്ങൾ കാത്തുനിൽക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റൽ പേമെന്റ് ആകുന്നതോടെ വാഹനങ്ങൾക്ക് വേഗത്തിൽ കടന്നുപോകാൻ സാധിക്കും. ചില്ലറ നൽകുന്നതിനെ ചൊല്ലിയും ടോൾ ബൂത്തുകളിൽ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങളും ഇതിലൂടെ ഇല്ലാതാക്കാനുമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home