കൊച്ചി വിമാനത്താവളത്തിൽ രണ്ടു കോടിയുടെ വജ്രം പിടികൂടി

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു കോടിയിൽപ്പരം രൂപയുടെ വജ്രം പിടിച്ചു. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വജ്രം പിടിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
പിടികൂടിയ വജ്രത്തിന്റെ മൂല്യം കൃത്യമായി നിര്‍ണയിച്ചു വരികയാണ്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കാത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങിൽ ഡിആര്‍ഐയുടെ പരിശോധനയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവും കഞ്ചാവും അടക്കം പിടികൂടിയിരുന്നു.










0 comments