ആഹാരരീതി ഇന്ത്യക്കാരെ പ്രമേഹബാധിതരാക്കുമെന്ന് പഠനം

തിരുവനന്തപുരം: ഇന്ത്യയിലെ ആഹാരരീതികള്‍ പ്രമേഹവും പൊണ്ണത്തടിയും കൂടാനുള്ള കാരണമാണെന്ന് ഗവേഷണ പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് നടത്തിയ പഠനത്തിന്റെതാണ് റിപ്പോര്‍ട്ട്. ഐസിഎംആറിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ 15 വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. 36 സ്ഥലങ്ങളിലെ 1,21,077 മുതിര്‍ന്നവരെയാണ് പഠനവിധേയമാക്കിയത്.
അരി, ഗോതമ്പ് എന്നിവയുടെ ഉപയോഗം കൂടുതലുള്ള ഇന്ത്യയിലെ ആഹാരരീതി വിവിധങ്ങളായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ആര്‍ എം അഞ്ജന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി മോഹന്‍, ഡോ. ശില്‍പ ഭൂപതിരാജു എന്നിവര്‍ സംസാരിച്ചു.










0 comments