"വിത്തിടുന്നത് ആദ്യമായിട്ടാണ്, പക്ഷേ ദിവസവും ചോറ് കഴിക്കാറുണ്ട്"; നെൽകൃഷിയിലേക്കിറങ്ങി ധ്യാൻ

കൊച്ചി: നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നെൽകൃഷിയിലേക്ക്. എറണാകുളം കണ്ടനാട് പുന്നച്ചാൽ പാടശേഖരത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ധ്യാൻ വിത്തുവിതച്ചത്. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും എംഎഫ്സി കമ്പനിയുടെയും ആഭിമുഖ്യത്തിലായിരുന്നു വിത മഹോത്സവം സംഘടിപ്പിച്ചത്.
ആദ്യമായിട്ടാണ് വിത്തിടുന്നത്. പക്ഷേ ദിവസവും ചോറ് കഴിക്കാറുണ്ട്, എന്നും എഴുന്നേറ്റ് വരുമ്പോൾ കാണുന്നതും ഈ പാടമാണ്. അച്ഛൻ വർഷങ്ങളായി കൃഷി ചെയ്തുവന്നിരുന്നതാണ്. 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ലാഭമോ നഷ്ടമോ ഒന്നുമല്ല നോക്കുന്നത്. - ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞു.
നടൻ മണികണ്ഠൻ ആചാരിയും ധ്യാനിനൊപ്പം കൃഷിയിൽ പങ്കുചേർന്നു. ധ്യാനിന്‍റെ അച്ഛനും സിനിമാ നടനുമായ ശ്രീനിവാസന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന പുന്നച്ചാൽ പാടശേഖരത്ത് നേരത്തെ ജൈവകൃഷി നടത്തിയിരുന്നു.










0 comments