ad
Deshabhimani

print edition ധീരസ്‌മരണയിൽ ധീരജ്‌ രക്തസാക്ഷി ദിനാചരണം

Screenshot from 2026-01-11 02-17-24.

ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനാചരണ സമ്മേളനം ചെറുതോണിയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് 
എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എം എം മണി എംഎൽഎ സമീപം

വെബ് ഡെസ്ക്

Published on Jan 11, 2026, 02:17 AM | 1 min read

ഇടുക്കി: സ.ധീരജ് രാജേന്ദ്രന്റെ നാലാമത് രക്തസാക്ഷിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന ധീരജിനെ 2022 ജനുവരി 10നാണ്‌ കെഎസ്‌യു– യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്‌.


എൻജിനിയറിങ് കോളേജിലെ ധീരജ‍് സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തി. ചെറുതോണി ബസ് സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും ബഹുജനങ്ങളും അണിനിന്നു. അനുസ്‌മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ശരത് പ്രസാദ് അധ്യക്ഷനായി.


എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യക്കോസ്, ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവൻ, അപ്സര ആന്റണി, അഖിൽ ബാബു, എം എസ്‌ ഗൗതം, അരുൺ കുമാർ, ജോയൽ ജോസ്, അനൂഫ് കെ ഫിറോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home