ad
Deshabhimani

കൊലക്കേസ് പ്രതിക്ക് കോൺ​ഗ്രസ് വക പ്രൊമോഷൻ; ഡിസിസി അം​ഗമാക്കി

Nikhil paily ramesh chennithala

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി

വെബ് ഡെസ്ക്

Published on May 23, 2026, 05:20 PM | 1 min read

ഇടുക്കി: കൊലക്കേസ് പ്രതിക്ക് പാർടിയിൽ പ്രൊമോഷൻ നൽകി കോൺ​ഗ്രസ്. ധീരജ് വധക്കേസ് പ്രതിയായ നിഖിൽപൈലിയെയാണ് ഇടുക്കി ഡിസിസി അം​ഗമാക്കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്.


എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. 2022 ജനുവരി 10നാണ്‌ കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‍യു പ്രവർത്തകർ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് സംഘം ആസൂത്രിതമായി കുത്തിക്കൊന്നത്‌.


യൂത്ത് കോൺ​ഗ്രസ് നേതാവ് നിഖിൽ പൈലി ഉൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. എന്നാൽ കൊലപാതകത്തിനുശേഷം പൂർണമായും പ്രതികളെ ന്യായീകരിച്ചും സംരക്ഷിച്ചുമാണ് കോൺ​ഗ്രസ് മുന്നോട്ടുപോയത്. ഇരന്നുവാങ്ങിയ മരണമാണ് ധീരജിന്റേതെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികളായ നേതാക്കളെപ്പറ്റി കോൺ​ഗ്രസിന് ധാരണയുണ്ടെന്നും അവരെ സംരക്ഷിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപിയും പരസ്യമായി പ്രസ്താവിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home