ad
Deshabhimani

10 വർഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല; ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

pr

ഇന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പി ആര്‍ ഡി പരസ്യം

വെബ് ഡെസ്ക്

Published on Mar 05, 2026, 12:02 PM | 1 min read

തിരുവനന്തപുരം: 10 വർഷം മുമ്പുള്ള കാലത്തെയും ഇപ്പോഴത്തെ കേരളത്തേയും ഓർമിപ്പിക്കുന്ന പരസ്യം ഇന്ന് പിആർഡി പത്രങ്ങളിൽ നൽകിയതാണ് സോഷ്യൽമീഡിയ ഇപ്പോൾ ചർച്ചചെയ്യുന്നത്. ഇം​ഗ്ലീഷിലും മലയാളത്തിലുമുള്ള ഭൂരിഭാ​ഗം പത്രങ്ങളിലും ഈ പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മന്ത്രി വി ശിവൻകുട്ടിയും ഇത് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്. 10 വർഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പത്രത്തില്‍ വന്ന പരസ്യം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.



സോഷ്യൽമീഡിയ കൂടി പത്ത് കൊല്ലം മുൻപുള്ള കേരളത്തേയും ഇപ്പോഴത്തെ വികസിത കേരളത്തേയും താരതമ്യം ചെയ്യാൻ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നത് പ്രതിപക്ഷത്തിനാണ്. പരസ്യത്തിനാണെങ്കിൽപ്പോലും ഇത്തരത്തിൽ ഒന്നും ചെയ്യാൻ പാടില്ലെന്നും പത്ത് കൊല്ലം മുൻപുള്ള കേരളത്തേയും ഇപ്പോഴത്തെ കേരളത്തേയും തമ്മിൽ താരതമ്യം ചെയ്യരുതെന്നുമാണ് വി ഡി സതീശന്റെ വാദം. കെഎസ്ആർടിസിയിൽ സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പരസ്യം നല്‍കിയതിനെതിരെയും പ്രതിപക്ഷം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home