ദേവസ്വം പ്ലീഡർ നിയമനം: യുഡിഎഫ് കള്ളന് ചൂട്ട് പിടിക്കുന്നു- പിണറായി

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് കള്ളന് ചൂട്ടുപിടിക്കലായി പോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വളരെ വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടാണ് ഇല്ലാത്ത തസ്‌തികയുണ്ടാക്കി നിയമനം നടത്തിയതെന്നാണ് ഇതെക്കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടക്കും. ശബരിമല സ്വർണമോഷണക്കേസിലെ ഏറ്റവും വലിയ കുറ്റാരോപതിനായ ആളുകൾക്ക് വേണ്ടി ഹാജറായ അഭിഭാഷകനെയാണ് ദേവസ്വത്തിന് വേണ്ടി സർക്കാർ നിയമിച്ചത്. നടപടി അടിയന്തരമായി തിരുത്തണം. മുഖ്യമന്ത്രി തന്നെ ഇതിൽ ഇടപ്പെട്ട് ഗവൺമെന്റ് പ്ലീഡറെ മാറ്റി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകോവിലിലെ വാതിലിൽനിന്നും കട്ടിളപ്പടിയിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി സർക്കാർ നിയമിച്ചത്.










0 comments