ad
Deshabhimani

print edition ദേവസ്വം ബോർഡ്‌ സമ്പൂർണ ഡിജിറ്റലാകുന്നു; ധാരണപത്രം ഒപ്പുവച്ചു

devaswom board mou

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റലാക്കുന്നതിനുള്ള ധാരണപത്രം 
ദേവസ്വം കമീഷണർ ബി സുനിൽകുമാറും കിറ്റ്ഫ്ര ഡയറക്ടർ രാഹുൽ കെ രാജും ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാറിന്റെ സാന്നിധ്യത്തിൽ കൈമാറുന്നു

വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റലാകുന്നു. ഇതിനായി കിറ്റ്ഫ്രയും (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു. ക്ഷേത്രഭരണം, ഓഫീസുകളിലെ ഫയൽനീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയവിക്രയം, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, ശബരിമലയിലെ വിവിധ ഓൺലൈൻ സേവനങ്ങൾ എന്നിവയാണ് ഡിജിറ്റലാകുന്നത്.


മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തിനുമുമ്പ് ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ ആദ്യ മൊഡ്യൂളായി നടപ്പാക്കും. ഡിജിറ്റൈസേഷൻ നടപ്പാക്കുന്നതോടെ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും സുതാര്യമായും ഭക്തജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും.

ദേവസ്വം കമീഷണർ ബി സുനിൽകുമാറും കിറ്റ്ഫ്ര ഡയറക്ടർ രാഹുൽ കെ രാജും ധാരണപത്രത്തിൽ ഒപ്പുവച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home