ad
Deshabhimani

പൊരുതുന്ന പലസ്തീനിനൊപ്പം; ദേശാഭിമാനി വാരികയുടെ കവർ പേജ് വൈറൽ

deshabhimani weekly Solidarity with Palestine
വെബ് ഡെസ്ക്

Published on Oct 03, 2025, 06:17 PM | 1 min read

തിരുവനന്തപുരം: പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി ദേശാഭിമാനി വാരിക. പലസ്‌തീൻ പതാക മുഖചിത്രമാക്കിയുള്ള വാരിക തിങ്കളാഴ്‌ച വിപണിയിലെത്തും. ഇസ്രയേൽ അധിനിവേശവും പലസ്തീന്റെ പോരാട്ടവും വിശദമാക്കുന്ന സമ​ഗ്രമായ ലേഖനങ്ങൾ ഈ ലക്കത്തിലുണ്ട്. പുതിയ ലക്കത്തിൻ്റെ കവർ പേജ് സോഷ്യൽമീഡിയയിൽ വൈറലായി.


പലസ്‌തീൻ അധിനിവേശ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന എ എം ഷിനാസിന്റെ ലേഖനം രണ്ടു ലക്കങ്ങളിലായി വായിക്കാം. ലോകത്താകമാനമുള്ള ജനാധിപത്യവിശ്വാസികളുടെയും പ്രത്യേകിച്ച്‌ സ്‌പെയിനിന്റെയും പലസ്‌തീനോടുള്ള ഹൃദയവായ്‌പിനെക്കുറിച്ചും ഐക്യദാർഢ്യവുമായി ജനം തെരുവുകളിൽ ഇറങ്ങുന്നതിനെക്കുറിച്ചും ഹരിത സാവിത്രി എഴുതുന്നുണ്ട്. തൊണ്ണൂറ്റിയെട്ടാമത്തെ പിറന്നാളിൽ പലസ്തീനിന്റെ കുഞ്ഞുങ്ങളെ ഭക്ഷണം കഴിക്കാനാകുന്നില്ലെന്ന് എഴുതിയതിന് സംഘപരിവാരം ഓൺലൈനിലും നേരിലും ആക്രമിക്കാൻ ശ്രമിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എം ലീലാവതി, സച്ചിദാനന്ദൻ, പി കെ പാറക്കടവ്, സച്ചു തോമസ് എന്നിവരും വാരികയിൽ എഴുതുന്നു.


Deshabhimani Weekly Expresses Solidarity with Palestine


പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ദേശാഭിമാനി വാരികയക്ക് നിരവധിപേർ സോഷ്യൽമീഡിയയിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ട്.


ദേശാഭിമാനി ചീഫ് ആർട്ടിസ്റ്റ് കെ ടി വിനോദാണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home