ad
Deshabhimani

print edition പ്ലസ് ടു കഴിഞ്ഞവർക്ക്‌ ‘സ്പാർക്ക്‌’; കരിയർ ഗൈഡൻസ്‌ പ്രോഗ്രാം

Students.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 01:40 AM | 1 min read

തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി തക്കല കുമാരകോവിലിലെ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ദേശാഭിമാനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സ്പാർക്ക്‌’ കരിയർ ഗൈഡൻസ്‌ പ്രോഗ്രാമും സ്പോട്ട്‌ അഡ്‌മിഷനും 13ന്‌.


വഴുതക്കാട് ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ പകൽ ഒന്നുവരെയാണ്‌ പരിപാടി.


എൻജിനിയറിങ്‌ ആൻഡ് ടെക്നോളജി, അലൈഡ് ഹെൽത്ത് സയൻസസ്, മാനേജ്‌മെന്റ്, ഏവിയേഷൻ, മാരിടൈം, ആർട്സ് ആൻഡ് സയൻസ്, മൾട്ടിമീഡിയ, ഫിലിം ടെക്നോളജി തുടങ്ങിയ കോഴ്സുകൾ സ്ഥാപനത്തിലുണ്ട്‌. പങ്കെടുക്കുന്നവർക്ക്‌ പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് വിദഗ്ധ കരിയർ ഗൈഡൻസ് ലഭിക്കും. ഇഷ്ടപ്പെട്ട കോഴ്സുകളിലേക്ക്‌ സ്‌പോട്ട് അഡ്മിഷനുള്ള അവസരവുമുണ്ടാകും. മികച്ച നിലവാരം പുലർത്തുന്നവർക്ക്‌ സ്കോളർഷിപ്പും ലഭിക്കും.


ഹയർ സെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്ക്‌ 30 ശതമാനവും 80 ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്ക് 20 ശതമാനവും സ്കോളർഷിപ്പും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. വാർത്തയ്‌ക്കൊപ്പമുള്ള ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ സ‍ൗജന്യമായി രജിസ്‌റ്റർ ചെയ്യാം.


2008ൽ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ട നിഷ് കന്യാകുമാരി, നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്. സ്ഥാപനത്തിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകൾക്കും എഐസിടിഇ, യുജിസി, ഡിജിഎസ്‌, ഡിജിസിഎ, ആർസിഐ തുടങ്ങിയവയുടെ അംഗീകാരമുണ്ട്‌. ഫോൺ: +91 894 3352 456. വെബ്‌സൈറ്റ്‌: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home